Thursday, May 30, 2013

വെളിപാട് നായർ





"നായരെ നമ്പരുത്" എന്ന് നാലാൾ കൂടി നില്ക്കെ ഒരു നായരുടെ മുഖത്ത് നോക്കി ഒരു നസ്രാണി പറഞ്ഞാൽ, സാധാരണ ഗതിയിൽ ആ നായർ ചെയ്യുക, ഇത്തിരി പുറകോട്ടു മാറി, ചിരിച്ചു കൊണ്ട് 'ഒന്ന് പോ അച്ചായാ' എന്ന് പറഞ്ഞു അവന്റെ പുറത്തു ഒരു തട്ട് കൊടുക്കുകയാണ് . ഒരു ബേസിക് നായരുടെ സ്വഭാവം ഇത്രയോക്കയെ ഉള്ളൂ. പണ്ട് നമ്പൂതിരിമാരുടെ കാര്യസ്ഥൻ ആയി, നമ്പൂതിരി പറയുന്ന വെടികൾ കേട്ട് ചിരിച്ചു ദിവസങ്ങള് തള്ളി നീക്കുന്നതായിരുന്നു ഒരു  നായർ ചെയ്തിരുന്നത്.
കുറച്ചു നാൾ മുൻപ് വരെ കാര്യങ്ങൾ അങ്ങനെ ഒക്കെ തന്നെ ആയിരുനെന്ന് പറഞ്ഞാലും ഒരു നായരും "അല്ല" എന്ന് പറയില്ല...

എന്നാൽ ഇപ്പൊ?
ത്രിസന്ധ്യയിൽ തൂണ് പിളര്ന്നു വന്ന്, സര്വ്വ നായരെയും ഉദ്ധരിപ്പിച്ചേ അടങ്ങൂ എന്ന് പ്രഖ്യാപിച്ചു, ഘോര ഘോരം പ്രചണ്ട പ്രഭാഷണങ്ങൾ നടത്തുന്ന ഒരു നായർ, സ്ലീപ്പർ ബസ്‌ പിടിച്ചു കേരളത്തിലെത്തിയിരിക്കുന്നു. പിണറായിയുടെ നാവു കടമെടുത്താൽ, കേരളത്തിലെ മുഴുവൻ നായന്മാര്ക്കും അവമതിപ്പ്‌ ഉണ്ടാക്കുകയാണ് ആ മാന്യൻ ഇപ്പൊ ചെയ്യുന്നത്.


വിവരമില്ലായ്മയും വകതിരിവില്ലായ്മയും, കുളിച്ചു ചുവന്ന കുറി തൊട്ടു, ഖദർ ഷർട്ട്‌ ഇട്ടു നീല കസേരയിൽ കയറി ഇരുന്നാൽ അത് എൻ. എസ്. എസ് ജനറൽ സെക്രട്ടറി ആയി എന്ന് മാലോകരെ കൊണ്ട് പറയിപ്പിച്ച ഈയാൾ, ശരിക്കും ആരുടെ പ്രതിനിധി ആണ്? ഒരു വടകരക്കാരൻ നായർ കക്ഷിയെ കണ്ടാൽ ഇങ്ങനെ പറയുമായിരുന്നു: "ഞ്ഞീ നായരാണെങ്കിൽ ഞാൻ അതല്ല...!"
കാര്യങ്ങൾ കൈവിട്ടു പോയരിക്കുന്നു. ഒരു മനുഷ്യൻ ഇത്രമാത്രം അധപതിക്കുമ്പോഴും ഇവിടെ ചോദിക്കാനും പറയാനും ഒരു നായർ തരി പോലുമില്ലേ?

കോണ്‍ഗ്രസ്‌ എന്ന പാര്ട്ടിയെ ഇത്ര അധികം അപഹസിച്ച മറ്റൊരു പ്രസ്ഥാനമോ ഒരു വ്യക്തിയോ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ കോണ്‍ഗ്രസിൽ ആണായി പിറന്നവൻ ഇനി അവശേഷിക്കുന്നില്ലേ?  എൻ എസ് എസ് വിചാരിച്ചാൽ കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും, കോണ്‍ഗ്രെസ്സിനെയോ സി പി എമ്മിനെയോ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന് ഈ നാട്ടിലെ എല്ലാവര്ക്കും അറിയാം- കോണ്‍ഗ്രസ്‌ നേതാക്കൾക്ക് ഒഴികെ. ആ ഒരു നട്ടെല്ല് ഒരു കോണ്‍ഗ്രെസ്സ്കാരനെങ്കിലും കാണിക്കുമെന്നു ഇനി ഒരാളും പ്രതീക്ഷിക്കുന്നുമില്ല.

ഈ നായരുടെ ഈ വിടുവായത്തങ്ങളെ കുറിച്ച് വേറെ ഒരു നായർ പറഞ്ഞത് -
"പണ്ട് എസ് എൻ ഡി പി, പത്രത്തിൽ പേര് പോലും വരാത്ത ഒരു സംഘടന ആയിരുന്നു. അതിനൊരു ജനറൽ സെക്രട്ടറി വന്ന് വിവരക്കേടുകൾ ധാരാളം പറഞ്ഞപ്പോ അതിൽ ആളുകൂടി..
അതുപോലെ, എൻ എസ് എസ്സിൽ  ഇപ്പൊ ഉണ്ടാകുന്നത്  ഈ പരിണാമം ആകാം .!".










No comments:

Post a Comment