Wednesday, July 31, 2013

BeautySpot: മാധ്യമ വിചാരം

BeautySpot: മാധ്യമ വിചാരം: പ്രാദേശിക ഭാഷയിലെ ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ, നമ്മുടെ മലയാളത്തിലുണ്ടായ ഏഷ്യാനെറ്റ്‌ ആയിരുന്നു.  ഉപഗ്രഹം വിക്ഷേപിച്ചു എന്ന് ഇ...

Tuesday, July 30, 2013

മാധ്യമ വിചാരം







പ്രാദേശിക ഭാഷയിലെ ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ, നമ്മുടെ മലയാളത്തിലുണ്ടായ ഏഷ്യാനെറ്റ്‌ ആയിരുന്നു.  ഉപഗ്രഹം വിക്ഷേപിച്ചു എന്ന് ഇടയ്ക്കു പത്രങ്ങളിൽ വായിക്കാറുണ്ടെങ്കിലും, വിക്ഷേപണത്തിന്  ഇങ്ങനെ ഒരു ഉപയോഗം കൂടി ഉണ്ടെന്നു മലയാളികൾ മനസിലാക്കിയത് ഏഷ്യാനെറ്റ്‌ മലയാളത്തിൽ സംപ്രേഷണം തുടങ്ങിയതോടെ ആണ്.

കാലം മാറി, കോലം മാറി, കഥ മാറി.

കുറച്ചു ദിവസങ്ങളായി ഏഷ്യാനെറ്റ്‌ ചാനലിനെ കുറിച്ച് സോഷ്യൽ മീഡിയ കളിൽ  പലവിധ വാർത്തകൾ വരുന്നു.

വാർത്തകൾ ആണ് മാധ്യമങ്ങളിൽ ഇടംപിടിക്കാര്. എന്നാൽ മാധ്യമങ്ങൾ തന്നെ ഓരോരോ വാര്ത്ത ആകുന്നതു ചുരുക്കം. പക്ഷെ,  ഇപ്പൊ അത് സംഭവിക്കുന്നു.

കഴിഞ്ഞ ദിവസം ഒരു കോമഡി ഷോ കാണേണ്ടി വന്നു.  ഒരു മണിക്കൂറുള്ള പരിപാടി കഴിഞ്ഞപ്പോ ആകെ ഒന്ന് ചിരിക്കാൻ തോന്നിയ നിമിഷം, ജഡ്ജസ് പരിപാടിയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ആണ്. മഹത്തായ കോമഡി ആയിരുന്നത്രെ.! അത് കേട്ടപ്പോ ശരിക്ക് ചിരിച്ചു.. അങ്ങനെ പറയാൻ വിധിക്കപ്പെട്ട, നടൻ മാമുക്കോയ ഉള്പ്പടെ ഉള്ള ജഡ്ജസ് ന്റെ അവസ്ഥ കണ്ടു സഹതാപം തോന്നി.

 ചാനൽ റേറ്റിംഗ് കൂട്ടാൻ മലയാളത്തിലെ ഒരുവിധപ്പെട്ട ചാനലുകൾ ഒക്കെ മാമാ പണി എടുത്തു സമൂഹത്തിൽ കൊണ്ട് നടന്നു വിറ്റു കാശുണ്ടാക്കിയ  സന്തോഷ്‌ പണ്ഡിറ്റ്‌ നെ കുറിച്ചുള്ള പരിപാടിയും കണ്ടു. "ദെ വീണ്ടും പണ്ഡിറ്റ്‌"" " എന്നോ മറ്റോ ആയിരുന്നു പേര്.

മാധ്യമ വ്ര്യഭിചാരം എന്ന് മാത്രമേ ആ പരിപാടി പേര് അർഹിക്കുന്നുള്ളൂ.. സന്തോഷ്‌ പണ്ഡിറ്റ്‌ ആരോ ആകട്ടെ. കഴിവ് ഉള്ളവനോ ഇല്ലാത്തവനോ ആകാം. നെറികെട്ട ചോദ്യങ്ങൾ ചോദിക്കാൻ ഒരു സദസ്സിനെ ഉണ്ടാക്കി, സന്തോഷ്‌ പണ്ഡിറ്റ്‌"നെ വിളിച്ചു വരുത്തി അയാള്ക്കെതിരെ പുലയാട്ടു പറയിപ്പിക്കുകയായിരുന്നു ഏഷ്യാനെറ്റ്‌.
ഇത്ര അധമ സംസ്കാരം കാട്ടിയ ഒരു പരിപാടി അടുത്ത കാലത്തൊന്നും ഒരു ചാനലിലും കാണേണ്ടി വന്നിട്ടില്ല. സദസ്സിലെ വിവരമില്ലായ്മ പോകട്ടെ, പരിപാടിയുടെ അവതാരകൻ കൂടി സന്തോഷ്‌ എന്ന വ്യക്തിയെ സമൂഹ മധ്യത്തിൽ കൊണ്ട് ചെന്ന് നിർത്തി ഉടുതുണി ഉരിയുകയായിരുന്നു, നാല് പ്രേക്ഷകരെ കിട്ടാൻ.  ഇങ്ങനെ ഒക്കെ ചെയ്യാൻ എന്ത് അവകാശമാണ് ഉള്ളത്? മാധ്യമ സ്വാതന്ത്ര്യം എന്നത് ഉണ്ടെങ്കിൽ, വ്യക്തികള്ക്കു അവരുടെയും സമൂഹത്തിനു അതിന്റെ സ്വാതന്ത്ര്യവും ഉണ്ട്.





ഈ അടുത്ത ദിവസങ്ങളിൽ ഇടയ്ക്കിടെ വാര്ത്തകളും കാണേണ്ടി വന്നു. 'പ്രജുടിസ്' എന്ന വാക്കിന്റെ രൌദ്രമായ ആവിഷ്കാരമാണ്, അല്ലാതെ, നേരോടെ, നിർഭയമായ ആവിഷ്കാരമല്ല വാർത്തകൾ.  ഏതു വിഷയത്തെ കുറിച്ചുള്ള സംവാദം ആയാലും ഇടയ്ക്കു വാര്ത്ത വായനക്കാരൻ ചോദിക്കും - ഇതിനു മുഖ്യ മന്ത്രി ഉത്തരം പറയണ്ടേ.. !
മുഖ്യ മന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു ശിക്ഷ അനുഭവിക്കട്ടെ എന്ന് ഏതു കോണ്‍ഗ്രസ്‌കാരനും പറയും. സെന്റിമെന്റ്സ് പൊതുവെ കുറവായ  കോണ്‍ഗ്രസ്‌, അതെ പറയൂ.
പക്ഷെ, കേസുകളുടെ വിചാരണകോടതി ഇത്തരം മാധ്യമങ്ങളുടെ ന്യൂസ്‌ റൂം ആകരുത്. ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങള്ക്ക് അവകാശമുണ്ട്‌...
ചോദ്യം ചെയ്യാൻ അവകാശമില്ല. ഉത്തരം പറയാനോ പറയാതെ ഇരിക്കാനോ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌... .
മാധ്യമങ്ങൾക്കായി മാത്രം പ്രത്യേകം അധികാരങ്ങൾ പതിച്ചു നല്കിയിട്ടില്ല, മാധ്യമ പ്രവർത്തകർക്കും - അവർ അങ്ങനെയാണ് ഭാവിക്കുന്നതെങ്കിലും. പൌരാവകാശത്തിന്റെ മുന്നില് വിനു, വേണു, ഷാനി, സരിത, ശാലു, ബിജു എന്ന വേര്തിരിവ് ഒന്നുമില്ല.

ധാര്മികത ക്യാമറ ബാഗിൽ ഒളിപ്പിച്ചാണ്  , ജനങളുടെ മുന്പിലേക്കു സ്കൂപ്പ് എന്ന് പറഞ്ഞു അവതരിപ്പിക്കുന്ന ബ്രക്കിംഗ് ന്യൂസ്‌ വരുന്നത്.  മീഡിയ എത്തിക്സ് അറിയാൻ ഒന്നുകിൽ ജേർണലിസം എന്താണെന്ന് അറിയണം, അല്ലെങ്കിൽ ജേർണലിസം പഠിക്കണം. അല്ലെങ്കിൽ എത്തിക്സ് എന്നത് പൂർവികരിൽ നിന്ന് കിട്ടണം.
ഇതിൽ ഒന്നിലും പെടാത്തവർ ആണ് ക്യാമറ യുടെ മുന്നില് വന്നു ഒരു മണിക്കൂർ വള്ളം കളി നടത്തുന്നത്.
ഷാജി കൈലാസിന്റെ സിനിമകളിലെ നാലാംകിട രാഷ്ട്രീയ നേതാക്കളെ - പി സി ജോർജ് നെ പോലെ ഉള്ള - ഉണ്ടാക്കാൻ അല്ലാതെ ഇത്തരം ചർച്ചകൾ  കൊണ്ട് യാതൊരു പ്രയോജനവുമില്ല.

ഞങ്ങൾ പറയുന്നത് മാത്രമാണ് ശരി, നമ്മൾ പറയുന്നതെ വിശ്വസിക്കാവൂ, അങ്ങനെ ചെയ്യാത്തവർ മാധ്യമസ്വാതന്ത്ര്യവും ഹനിക്കുകയാണെന്ന് എന്ന് കൂടി ഈ കോട്ട് ധാരികൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
മൊട്ട അടിച്ചു തേരാ-പാരാ നടന്നിരുന്ന കെ. സുരേന്ദ്രന്,  സ്റ്റുഡിയോയിൽ ഹോട്ട് സീറ്റ്‌ തന്നെ തരാക്കി കൊടുത്തു പല ചാനലുകളും.

ഒരു പത്രക്കാരൻ അവന്റെ ഓഫീസിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം മിക്കവാറും സുരേന്ദ്രനെ അവിടെ കാണാറും ഉണ്ട്. സുരേന്ദ്രന്റെ തലയിൽ ആവശ്യത്തിനോ അനാവശ്യത്തിനോ എന്തോ, കുറെ മുടി ആയി ഇപ്പൊ. അതിൽ കവിഞ്ഞ ഒരു മാറ്റവും ചർച്ചകൾക്കോ വെല്ലുവിളികൾക്കോ ഉണ്ടാക്കാൻ ആയിട്ടുമില്ല.

സ്റ്റിങ്ങ്- ഓപ്പറേഷൻ ഒരു കുളിര് അരിച്ചു കയറുന്ന അനുഭവമാണ്.   അത് നടത്താൻ മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ അവർ അനുഭവിച്ച ത്യാഗം അറിഞ്ഞാൽ നമിച്ചു പോകും.
അതൊക്കെ പണ്ട്.
ഒരു മന്ത്രിയുടെ പി എ ആണെന്ന് പറഞ്ഞു വേറെ ഒരു മന്ത്രിയെ വിളിച്ചു, അത് മൊബൈലിൽ റെക്കോർഡ്‌ ചെയ്തു ആളെ കേൾപ്പിക്കലാണ് ഇപ്പോഴത്തെ സ്റ്റിങ്ങ്- ഓപ്പറേഷൻ. ഒരു പക്ഷെ, ആ സംഭാഷണം മുഴുവൻ ആൾക്കാരെ കേൾപ്പിച്ചാൽ, അത് മതിയാകും ആ ചാനൽ എന്നന്നേക്കുമായി അടച്ചു പൂട്ടാൻ.

ഏതായാലും സംഗതി കേസ് ആക്കുമെന്ന് ചുമ്മാ ഒന്ന് പറഞ്ഞത് ഏറ്റിട്ടുണ്ട് . കേസ് ആക്കുന്നത് ധാർമികത അല്ല എന്ന് ഓരോരോ വക്കീലന്മാരെ കൊണ്ട് ക്യാമറയുമായി പോയി പറയിപ്പിക്കുകയാണ് ആശാന്മാർ. തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ല എന്ന് മുഖ്യന്മാർ പറയുന്നു. ആ ഒരു തോന്നൽ ജനാധിപത്യത്തിന്റെ നാലാം തൂണിനും ഉണ്ടെങ്കിൽ പിന്നെ ആരെ ഭയക്കണം. ഈ ഭയം കാണുമ്പോ തെറ്റ് വന്നത്, ഈ നാലാം തൂണുകൾക്കു ആണോ എന്ന് ജനം സംശയിക്കും.

ഇങ്ങനെ ഒക്കെ ആണെങ്കിലും, മാസം വെറും രണ്ടായിരം രൂപ പോലും കിട്ടാത്ത പ്രാദേശിക വാര്ത്താലേഖകർ ഇപ്പോഴും നമ്മൾ അറിയാതെ എവിടെ ഒക്കെയോ ജീവിക്കുന്നും ജോലി ചെയ്യുന്നുമുണ്ട്. വലിയ കോട്ട് ഇടാറില്ലെങ്കിലും, പോളിയിൽ പഠിച്ചില്ലെങ്കിലും,  വാര്ത്ത നൽകുന്നതിൽ അവർ വിശ്വാസ്യത കാട്ടാറുണ്ട്‌.., അല്പം ധാര്മികതയും. സാധാരണക്കാർക്കും സമൂഹത്തിനും വേണ്ടിയാണ്  അവർ വാർത്തകൾക്ക് പുറകെ പോകുന്നത്.
                              *                    *                      *
പണ്ട് സ്കൂളിൽ പഠിക്കുമ്പോ, വ്യക്തിത്വ വികസന ക്ലാസ്സ്‌ എടുക്കാൻ എന്നൊക്കെ പറഞ്ഞു ആരെങ്കിലും വരും. അവർ എല്ലാ കുട്ടിക്കും ഓരോ കടലാസ് കൊടുക്കും. അതിൽ പത്തോ പന്ത്രണ്ടോ നിർദേശങ്ങൾ ഉണ്ടാകും. അതിലുള്ളത് പോലെ ഏറ്റവും ആദ്യം ചെയ്തു തീർക്കുന്നവർ വിജയി ആകും എന്നാണു ഓഫർ. കടലാസ് കയ്യിൽ കിട്ടിയ ഉടനെ പിള്ളേര് ക്ലാസ്സിൽ നെട്ടോട്ടമോടും. അതിന്റെ ഏറ്റവും താഴെ എഴുതിയിട്ടുണ്ടാകും, നിങ്ങൾ ചുമ്മാ അവിടെ ഇരുന്നു പുഞ്ചിരി പൊഴിച്ചാൽ മതി എന്ന്...!!
ഓടി നടന്നു ഓരോന്ന് ചെയ്തവർ ഇളിഭ്യരാകും.

ഇപ്പോഴത്തെ ചാനൽ റിപ്പോർട്ടർ മാരുടെ വികൃതികളും പണ്ട് സ്കൂളിൽ ഉണ്ടായിരുന്ന  ഇത്തരം കോമാളിത്തരങ്ങളും വ്യതാസമില്ല.

ഇത്തരം കോമാളിത്തരങ്ങളും വകതിരിവില്ലായ്മയും കാട്ടി ഒടുവിൽ,
ഭാവിയിലെ പിള്ളേർ ഇങ്ങനെ വായിക്കാൻ ഇടവരില്ലെന്നു ആശിക്കാം -

പണി കൊടുക്കാനിറങ്ങി, പണി കിട്ടി, ഒടുവിൽ പൂട്ടേണ്ടിവന്ന ആദ്യ മലയാള ഉപഗ്രഹ  ചാനൽ..!




























Thursday, May 30, 2013

വെളിപാട് നായർ





"നായരെ നമ്പരുത്" എന്ന് നാലാൾ കൂടി നില്ക്കെ ഒരു നായരുടെ മുഖത്ത് നോക്കി ഒരു നസ്രാണി പറഞ്ഞാൽ, സാധാരണ ഗതിയിൽ ആ നായർ ചെയ്യുക, ഇത്തിരി പുറകോട്ടു മാറി, ചിരിച്ചു കൊണ്ട് 'ഒന്ന് പോ അച്ചായാ' എന്ന് പറഞ്ഞു അവന്റെ പുറത്തു ഒരു തട്ട് കൊടുക്കുകയാണ് . ഒരു ബേസിക് നായരുടെ സ്വഭാവം ഇത്രയോക്കയെ ഉള്ളൂ. പണ്ട് നമ്പൂതിരിമാരുടെ കാര്യസ്ഥൻ ആയി, നമ്പൂതിരി പറയുന്ന വെടികൾ കേട്ട് ചിരിച്ചു ദിവസങ്ങള് തള്ളി നീക്കുന്നതായിരുന്നു ഒരു  നായർ ചെയ്തിരുന്നത്.
കുറച്ചു നാൾ മുൻപ് വരെ കാര്യങ്ങൾ അങ്ങനെ ഒക്കെ തന്നെ ആയിരുനെന്ന് പറഞ്ഞാലും ഒരു നായരും "അല്ല" എന്ന് പറയില്ല...

എന്നാൽ ഇപ്പൊ?
ത്രിസന്ധ്യയിൽ തൂണ് പിളര്ന്നു വന്ന്, സര്വ്വ നായരെയും ഉദ്ധരിപ്പിച്ചേ അടങ്ങൂ എന്ന് പ്രഖ്യാപിച്ചു, ഘോര ഘോരം പ്രചണ്ട പ്രഭാഷണങ്ങൾ നടത്തുന്ന ഒരു നായർ, സ്ലീപ്പർ ബസ്‌ പിടിച്ചു കേരളത്തിലെത്തിയിരിക്കുന്നു. പിണറായിയുടെ നാവു കടമെടുത്താൽ, കേരളത്തിലെ മുഴുവൻ നായന്മാര്ക്കും അവമതിപ്പ്‌ ഉണ്ടാക്കുകയാണ് ആ മാന്യൻ ഇപ്പൊ ചെയ്യുന്നത്.


വിവരമില്ലായ്മയും വകതിരിവില്ലായ്മയും, കുളിച്ചു ചുവന്ന കുറി തൊട്ടു, ഖദർ ഷർട്ട്‌ ഇട്ടു നീല കസേരയിൽ കയറി ഇരുന്നാൽ അത് എൻ. എസ്. എസ് ജനറൽ സെക്രട്ടറി ആയി എന്ന് മാലോകരെ കൊണ്ട് പറയിപ്പിച്ച ഈയാൾ, ശരിക്കും ആരുടെ പ്രതിനിധി ആണ്? ഒരു വടകരക്കാരൻ നായർ കക്ഷിയെ കണ്ടാൽ ഇങ്ങനെ പറയുമായിരുന്നു: "ഞ്ഞീ നായരാണെങ്കിൽ ഞാൻ അതല്ല...!"
കാര്യങ്ങൾ കൈവിട്ടു പോയരിക്കുന്നു. ഒരു മനുഷ്യൻ ഇത്രമാത്രം അധപതിക്കുമ്പോഴും ഇവിടെ ചോദിക്കാനും പറയാനും ഒരു നായർ തരി പോലുമില്ലേ?

കോണ്‍ഗ്രസ്‌ എന്ന പാര്ട്ടിയെ ഇത്ര അധികം അപഹസിച്ച മറ്റൊരു പ്രസ്ഥാനമോ ഒരു വ്യക്തിയോ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ കോണ്‍ഗ്രസിൽ ആണായി പിറന്നവൻ ഇനി അവശേഷിക്കുന്നില്ലേ?  എൻ എസ് എസ് വിചാരിച്ചാൽ കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും, കോണ്‍ഗ്രെസ്സിനെയോ സി പി എമ്മിനെയോ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന് ഈ നാട്ടിലെ എല്ലാവര്ക്കും അറിയാം- കോണ്‍ഗ്രസ്‌ നേതാക്കൾക്ക് ഒഴികെ. ആ ഒരു നട്ടെല്ല് ഒരു കോണ്‍ഗ്രെസ്സ്കാരനെങ്കിലും കാണിക്കുമെന്നു ഇനി ഒരാളും പ്രതീക്ഷിക്കുന്നുമില്ല.

ഈ നായരുടെ ഈ വിടുവായത്തങ്ങളെ കുറിച്ച് വേറെ ഒരു നായർ പറഞ്ഞത് -
"പണ്ട് എസ് എൻ ഡി പി, പത്രത്തിൽ പേര് പോലും വരാത്ത ഒരു സംഘടന ആയിരുന്നു. അതിനൊരു ജനറൽ സെക്രട്ടറി വന്ന് വിവരക്കേടുകൾ ധാരാളം പറഞ്ഞപ്പോ അതിൽ ആളുകൂടി..
അതുപോലെ, എൻ എസ് എസ്സിൽ  ഇപ്പൊ ഉണ്ടാകുന്നത്  ഈ പരിണാമം ആകാം .!".